റിയാദ് - മഗ്‌രിബ്, ഇശാ ബാങ്കുകൾക്കിടയിലെ സമയം രണ്ടു മണിക്കൂറായി ദീർഘിപ്പിക്കണമെന്ന നിർദേശം ശൂറാ കൗൺസിൽ തള്ളി. നിലവിൽ റമദാൻ ഒഴികെയുള്ള കാലത്ത് മഗ്‌രിബ്, ഇശാ ബാങ്കുകൾക്കിടയിൽ ഒന്നര മണിക്കൂറിന്റെ ഇടവേളയാണുള്ളത്. റമദാനിൽ ഇത് രണ്ടു മണിക്കൂറാണ്. മഗ്‌രിബ്, ഇശാ ബാങ്കുകൾക്കിടയിലെ ഇടവേള വർഷം മുഴുവൻ രണ്ടു മണിക്കൂറായി ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ശുപാർശയാണ് കൗൺസിലിന്റെ പരിഗണനക്കു വന്നത്.
എന്നാൽ ഭൂരിപക്ഷം അംഗങ്ങളും ഇതിനെ എതിർത്തു. ആളുകൾക്ക് ഷോപ്പിംഗ് നടത്തുന്നതിന് മതിയായ സമയം ലഭിക്കുന്നതിനും വ്യാപാര സ്ഥാപനങ്ങളുടെ സൗകര്യം കണക്കിലെടുത്തും മഗ്‌രിബ്, ഇശാ ബാങ്കുകൾക്കിടയിലെ സമയം ദീർഘിപ്പിക്കണമെന്ന ശുപാർശയാണ് കൗൺസിലിനു മുന്നിലെത്തിയത്.