ബുറൈദ - അല്‍ഖസീം പ്രവിശ്യയില്‍ പെട്ട ഉനൈസയില്‍ സ്വദേശി ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട് ഓഫീസ് ജീവനക്കാരനായ അറബ് വംശജന്റെ വേതനം 13,000 റിയാലായി ഉയര്‍ത്തിയ തഹ്ഫീസുല്‍ ഖുര്‍ആന്‍ സൊസൈറ്റിയുടെ നടപടിയില്‍ വ്യാപക പ്രതിഷേധം. ഇതിനെതിരെ സൗദി ജീവനക്കാര്‍ ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ ലേബര്‍ ഓഫീസ് അന്വേഷണം ആരംഭിച്ചു.
സൗദി ജീവനക്കാരില്‍ ഒരാള്‍ നല്‍കിയ പരാതിയില്‍ അല്‍ഖസീം ലേബര്‍ കോടതിയില്‍ നിന്ന് അനുകൂല വിധിയും ലഭിച്ചിട്ടുണ്ട്. അന്യായമായി പിരിച്ചുവിട്ടതിനുള്ള നഷ്ടപരിഹാരവും വേതന കുടിശ്ശികയും സര്‍വീസ് ആനുകൂല്യങ്ങളുമായി പരാതിക്കാരന് സൊസൈറ്റി 22,000 ലേറെ റിയാല്‍ നല്‍കണമെന്നാണ് ലേബര്‍ കോടതി വിധിച്ചത്. സൊസൈറ്റിയുടെ നടത്തിപ്പില്‍ വലിയ കെടുകാര്യസ്ഥതയുള്ളതായി മുന്‍ജീവനക്കാരും ബന്ധപ്പെട്ടവരും പരാതിപ്പെടുന്നു.