Sorry, you need to enable JavaScript to visit this website.

ഒരു ലക്ഷത്തിലേറെ റിയാലുമായി മക്കയിൽ ഭിക്ഷക്കാരി പിടിയിൽ

മക്ക - ഒരു ലക്ഷത്തിലേറെ സൗദി റിയാലും വിദേശ കറൻസികളും സ്വർണാഭരണങ്ങളുമായി ഏഷ്യൻ വംശജയായ ഭിക്ഷക്കാരിയെ മക്കയിൽ നിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. യാചകവൃത്തിയിലൂടെ ശേഖരിച്ച 1,17,000 റിയാലും വിവിധ രാജ്യങ്ങളുടെ കറൻസി നോട്ടുകളും പതിനായിരക്കണക്കിന് റിയാൽ വില കണക്കാക്കുന്ന സ്വർണാഭരണങ്ങളും ഇവരുടെ പക്കൽ കണ്ടെത്തി. അറസ്റ്റിലായ യാചകിയുടെയും ഇവരുടെ പക്കൽ കണ്ടെത്തിയ നോട്ട് ശേഖരങ്ങളുടെയും ആഭരണങ്ങളുടെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. യാചകവൃത്തി നടത്തുന്നവരെ കുറിച്ച് മക്ക, റിയാദ് പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
 

Latest News