മക്ക - വിശുദ്ധ റമദാന് പ്രമാണിച്ച് ഹറമില്‍ ഏറ്റവും മുന്തിയ ഇനത്തില്‍ പെട്ട 25,000 പുതിയ കാര്പെറ്റുകള് വിരിച്ചു. തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് ആണ് ഹറമില്‍ പുതിയ കാര്പെറ്റുകള് വിരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഹറമിലേക്ക് 25,000 പുതിയ കാര്പെറ്റുകള് അനുവദിച്ച സല്മാന് രാജാവിന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ് നന്ദി പറഞ്ഞു. ഉയര്‍ന്ന ഗുണമേ•-യുള്ള, ഏറ്റവും മുന്തിയ, പച്ച നിറത്തിലുള്ള സൗദി നിര്‍മിത കാര്‍പെറ്റുകളാണ് ഹറമില്‍ വിരിച്ചിരിക്കുന്നതെന്ന് ഹറമില്‍ കാര്‍പെറ്റ് ശുചീകരണ വിഭാഗം മേധാവി ജാബിര്‍ വുദ്ആനി പറഞ്ഞു.
റമദാന് പ്രമാണിച്ച് മസ്ജിദുന്നബവിയിലെ റൗദ ശരീഫിലും പഴയ കാര്പെറ്റുകള് മാറ്റി പുതിയ കാര്പെറ്റുകള് വിരിച്ചിട്ടുണ്ട്. പ്രവാചക പള്ളിയുടെ പടിഞ്ഞാറു ഭാഗത്തെ പുതിയ മുറ്റത്തും ആയിരക്കണക്കിന് പുതിയ കാര്പെറ്റുകള് വിരിച്ചിട്ടുണ്ട്.