ദുബായ്- എക്‌സ്‌പോ2020 ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ചത് ഇന്ത്യക്കാരെന്ന് കണക്ക. ഉദ്ഘാടന ദിവസമായ 2021 ഒക്ടോബര്‍ ഒന്നിനും സമാപനദിവസമായ 2022 മാര്‍ച്ച് 31നും ഇടയില്‍ യു.എ.ഇയിലെ താമസക്കാരും ഇന്ത്യയില്‍നിന്നു വന്നവരുമടക്കം വആഗോള ഉത്സവത്തിനെത്തി. 182 ദിവസം നീണ്ട എക്‌സ്‌പോ2020 ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആകെ 24,102,967 സന്ദര്‍ശനങ്ങള്‍ ഉണ്ടായെന്ന് അധികൃതര്‍ അറിയിച്ചു
ഇന്ത്യ കഴിഞ്ഞാല്‍ ജര്‍മനിക്കാരാണ് ഏറ്റവും കൂടുതല്‍ എക്‌സ്‌പോയിലെത്തിയത്. സൗദി അറേബ്യ മൂന്നും യു.കെ നാലും സ്ഥാനത്തെത്തി. റഷ്യ, ഫ്രാന്‍സ്, അമേരിക്ക എന്നിവയ്ക്കാണ് അടുത്ത സ്ഥാനങ്ങള്‍. ആകെ 176 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വേദി സന്ദര്‍ശിച്ചു. ഇതില്‍ 49 ശതമാനം പേര്‍ ഒന്നില്‍ക്കൂടുതല്‍ പ്രാവശ്യം സന്ദര്‍ശിച്ചവരാണ്.