Sorry, you need to enable JavaScript to visit this website.

വയൽക്കിളികളല്ല, കഴുകൻമാരെന്ന് മന്ത്രി ജി. സുധാകരൻ

തിരുവനന്തപുരം- കണ്ണൂരിൽ വയലിലൂടെ ബൈപ്പാസ് നിർമ്മിക്കുന്നതിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന വയൽക്കിളികളെ അധിക്ഷേപിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ബൈപ്പാസ് നിർമ്മിക്കുന്നതിനെതിരെ സമരം നടത്തുന്നവർ വികസന വിരുദ്ധരാണെന്നും വയൽകിളികൾ എന്നല്ല, വയൽ കഴുകൻമാർ എന്നാണ് ഇവരെ വിളിക്കേണ്ടതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. മാരീചവേഷം പൂണ്ടുവരുന്നവരാണ് സമരം നടത്തുന്നത്. ജീവിതത്തിൽ ഒരിക്കൽ പോലും വയലിൽ പോകാത്തവരാണ് സമരത്തിലുള്ളത്. സമരത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

അതേസമയം, സമരക്കാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി വികസനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അനാവശ്യമായ എതിര്‍പ്പുകളാണ് കീഴാറ്റൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നടക്കുന്നത്. സി.പി.എമ്മുകാര്‍ എതിര്‍ക്കുന്നത് കൊണ്ട് വികസനം നിര്‍ത്തിവെക്കണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. 
 

Latest News