ജിദ്ദ- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ലോക മുസ്ലിംകള്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്നു.
ഒരു മാസക്കാലം പകല്‍ മുഴുവന്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞും മാനവകുലത്തിന് മാര്‍ഗദര്‍ശനമായി നാഥന്‍ ജിബ്‌രീല്‍ മാലാഖ വഴി പ്രവാചകന്‍ മുഹമ്മദ് നബിക്ക് അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകിയും പാതിരാനമസ്‌കാരങ്ങളാലും പ്രാര്‍ഥനകളാലും രാത്രികള്‍ സജീവമാക്കിയും ദാനധര്‍മങ്ങള്‍ നല്‍കിയും പാപമോചനം നടത്തിയും വിശ്വാസികള്‍ ദൈവീക സാമീപ്യം തേടി ജീവിതം ധന്യമാക്കും.
സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ വ്രതാനുഷ്ഠാനം ആരംഭിക്കുകയാണ്. മാസപ്പിറവി കാണാത്തതിനാല്‍ ഒമാനില്‍ മറ്റന്നാളാണ് വ്രതാരംഭം. വെള്ളി വൈകീട്ട് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനാല്‍ നാളെ റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. റിയാദ് പ്രവിശ്യയില്‍ പെട്ട തുമൈറിലും ഹോത്ത സുദൈറിലും മാസപ്പറവി ദൃശ്യമായി.