ദുബായ്- യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് ഇനി കോവിഡ്19 ആര്‍ടി പി.സി.ആര്‍ പരിശോധന വേണ്ട. രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഈ ഇളവെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു. ഇന്നലെ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. നിലവില്‍ യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആര്‍ടി പി.സി.ആര്‍ പരിശോധന നിര്‍ബന്ധമായിരുന്നു.
മറ്റു രാജ്യങ്ങളില്‍നിന്നെല്ലാം പി.സി.ആര്‍ പരിശോധന വേണ്ടെന്നു വച്ചിട്ടും യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് അതു തുടര്‍ന്നതിനെതിരെ പ്രവാസികള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.