ദോഹ - ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഫിഫ പുറത്തിറക്കി. ഹയാ ഹയാ (സന്തോഷത്തോടെ ഒരുമിച്ച്) എന്ന് തുടങ്ങുന്ന ഗാനത്തില്‍ ട്രിനിഡാഡ് കാര്‍ഡോണ, ദാവിദൊ, ഖത്തര്‍ ഗായിക അയ്ഷ എന്നിവര്‍ പ്രത്യക്ഷപ്പെടുന്നു. ഖത്തര്‍ ലോകകപ്പിന് ഒന്നിലധികം ഔദ്യോഗിക ഗാനങ്ങളുണ്ടാവും.
ലോകകപ്പിന്റെ ഗ്രൂപ്പുകളെ നിശ്ചയിക്കുന്ന നറുക്കെടുപ്പ് ഇന്ന് നടക്കാനിരിക്കെയാണ് ഔദ്യോഗിക ഗാനം പുറത്തുവിട്ടത്. ഖത്തറിന്റെയും ലോകകപ്പിന്റെയും ഓര്‍മച്ചിത്രങ്ങള്‍ ഇടക്കിടെ ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നു. കൊളംബിയന്‍ ഗായിക ശാഖിറ ആലപിച്ച വക്കാ, വക്കാ എന്നു തുടങ്ങുന്ന 2010 ലെ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമാണ് ഏറ്റവും പ്രശസ്തമായത്.