മക്ക - വിശുദ്ധ കഅ്ബാലയത്തിന്റെ ടെറസ്സ് പൊടിപടലങ്ങള്‍ നീക്കം ചെയ്ത് വൃത്തിയാക്കാന്‍ ഹറംകാര്യ വകുപ്പ് ചെറിയ ഇനത്തില്‍ പെട്ട അഞ്ചു അതിനൂതന റോബോട്ടുകള്‍ ഏര്‍പ്പെടുത്തി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയിലാണ് റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്യുന്ന റോബോട്ടുകള്‍ തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ പ്രവര്‍ത്തിക്കും. ഇവ ഒരു തവണ ചാര്‍ജ് ചെയ്യാന്‍ നാലു മണിക്കൂര്‍ സമയമാണ് എടുക്കുന്നത്.
വിശുദ്ധ കഅ്ബാലയത്തിന്റെ ടെറസ്സില്‍ റോബോട്ടുകള്‍ ശുചീകരണ ജോലികള്‍ നിര്‍വഹിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. വിശുദ്ധ ഹറമില്‍ അണുനശീകരണ ജോലികള്‍ക്കും സംസം വിതരണത്തിനും മതപരമായ വിഷയങ്ങളില്‍ വിവിധ ഭാഷകളില്‍ സംശയനിവാരണത്തിനും സമീപ കാലത്ത് ഹറംകാര്യ വകുപ്പ് റോബോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
تنظيف سطح الكعبة المشرفة عن طريق روبورتات الذكاء الاصطناعي.، تبارك الله pic.twitter.com/DFBXlqyQcq
— عبدالرزاق حسنين (@razaqsh12) March 31, 2022