Sorry, you need to enable JavaScript to visit this website.

റവന്യൂവകുപ്പ് ഏറ്റെടുത്ത പുറമ്പോക്ക് ഭൂമി തിരികെ നൽകിയ സബ് കലക്ടറുടെ നടപടി വിവാദത്തിൽ

തിരുവനന്തപുരം- സ്വകാര്യ വ്യക്തിയിൽനിന്ന് റവന്യു വകുപ്പ് ഏറ്റെടുത്ത പുറമ്പോക്ക് ഭൂമി തിരികെ നൽകി ഉത്തരവിറക്കിയ തിരുവനന്തപുരം സബ് കലക്ടർ ദിവ്യാ എസ്. അയ്യരുടെ നടപടി വിവാദത്തിലേക്ക്. 
സബ് കലക്ടർക്കെതിരെ സർക്കാർ അച്ചടക്ക നടപടി എടുത്തേക്കുമെന്നാണ് സൂചന. കലക്ടർ സ്വജനപക്ഷപാതം നടത്തിയെന്നാണ് ആരോപണം. അരുവിക്കര എം.എൽ.എ ശബരിനാഥിന്റെ ഭാര്യയാണ് ദിവ്യ. ശബരിനാഥിന്റെ അച്ഛനും മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന ജി. കാർത്തികേയന്റെ അടുത്ത സുഹൃത്തിന്റെ കുടുംബത്തിനാണ് സബ് കലക്ടറുടെ ഇടപെടലിലൂടെ ആനുകൂല്യം ലഭിച്ചത്. അതുകൊണ്ട് തന്നെ വൻ ഗൂഢാലോചന ഈ നടപടിക്ക് പിന്നിലുണ്ടെന്നാണ് ആരോപണം. വർക്കല താലൂക്കിൽ അയിരൂർ വില്ലേജിലെ (ഇലകമൺ പഞ്ചായത്ത്) വില്ലിക്കടവ് എന്ന സ്ഥലത്ത്, വർക്കല പാരിപ്പള്ളി സംസ്ഥാന പാതയോട് ചേർന്ന് സ്വകാര്യ വ്യക്തിയിൽ നിന്നും തഹസിൽദാരുടെ നേതൃത്വ ത്തിൽ ഏറ്റെടുത്ത റവന്യു പുറമ്പോക്ക് ഭൂമിയാണ് കൈവശക്കാരന് വിട്ടുകൊടുത്തുകൊണ്ട് സബ്കലക്ടർ ദിവ്യ എസ് അയ്യർ ഉത്തരവിറക്കിയത്. ഇത് വിവാദമായതോടെ സബ് കലക്ടറുടെ നടപടിയിൽ അന്വേഷണത്തിന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കലക്ടർക്ക് നിർദ്ദേശം നൽകിയിരി ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകും. ഭൂമി സർക്കാർ തിരിച്ചെ ടുക്കുമെന്നാണ് സൂചന. കോടതി വിധിയുടെ മറവിലായിരുന്നു സബ് കലക്ടറുടെ ഇടപെ ടൽ. സി.പി.എം നേതൃത്വമാണ് ഇതിനെതിരെ നിലപാട് എടുത്തത്. ഇതോടെയാണ് സംഭവം വിവാദമായത്.
ജി. കാർത്തികേയന്റെ സഹപാഠിയും സുഹൃത്തുമായിരുന്ന അഡ്വ. അനിൽ കുമാറിന്റെ പിതൃസഹോദരന്റെ മകനാണ് ഇപ്പോൾ സബ് കലക്ടറുടെ ഉത്തരവിലൂടെ ആനുകൂല്യം കിട്ടിയ കൃഷ്ണകുമാർ. സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വച്ച റീസർവെ 227ൽപ്പെട്ട 11 ആർ (27 സെന്റ്) റോഡ് പുറമ്പോക്ക് ഭൂമി 2017 ജൂലൈ 19ന് വർക്കല തഹ സിൽദാരുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചെടുത്തിരുന്നു. വർഷങ്ങളായി കൈവശം വച്ചിരുന്ന ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വിവിധ സന്നദ്ധ സം ഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവ ന്യു അധികൃതർ ഭൂമി സർക്കാരിലേയ്ക്ക് ഏറ്റെടുത്തത്. ഒഴിപ്പിച്ചെടുത്ത ഭൂമി അയിരൂർ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നിർദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നു. ഒഴിപ്പിക്കൽ നടപടിക്കെതിരെ ഭൂമി കൈവശം വച്ചിരുന്ന സ്വകാര്യ വ്യക്തി ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ ഉചിതമായ തീരുമാനം സബ്കലക്ടർ കൈക്കൊള്ളണമെന്ന നിർദ്ദേശത്തിന്റെ മറവിലാണ് ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള തീരുമാനം സബ് കലക്ടർ സ്വീകരിച്ചത്.  കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സബ്കലക്ടർ കയ്യേറ്റ കക്ഷിക്ക് നോട്ടീസ് നൽകി വിളിപ്പിക്കുകയും അവരുടെ ഭാഗം മാത്രം കേൾക്കുകയും ഭൂമി ഏറ്റെടുത്ത നട പടി റദ്ദാക്കി സ്വകാര്യവ്യക്തിക്ക് അനുകൂലമായ ഉത്തരവ് നൽകുകയും ചെയ്യുകയായിരു ന്നു. ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നൽകിയ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗം കേട്ടതുമില്ല. ഫെബ്രുവരി 24ന് പുറപ്പെടുവിച്ച ഉത്തരവിൽ റദ്ദാക്കലിന്റെ കാരണം വ്യക്തമായി പ്രതിപാദിച്ചിട്ടുമില്ല. ഇതിനൊപ്പമാണ് ഭൂമി കിട്ടിയ വ്യക്തിക്ക് കാർത്തികേയനുമായുള്ള ബന്ധവും ചർച്ചയാകുന്നത്. കാർത്തികേയന്റെ മരണ ശേഷവും ശബരിനാഥുമായി അടുപ്പം ഇയാൾ പുലർത്തുന്നുണ്ടെന്ന് സി.പി.എം ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് സബ് കലക്ടറുടെ നടപടിക്കെതിരെ സ്ഥലം എം.എൽ.എ വി. ജോയി, ഇലകമൺ പഞ്ചായത്ത് ഭരണസമിതി, വിവിധ രാഷ്ട്രീയ പാർട്ടികൾ എന്നിവർ പരാതിയുമായി രംഗ ത്ത് വന്നത്. 2009ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം സർക്കാർ ഭൂമികയ്യേറ്റക്കാരന് മൂന്നു വർഷം മുതൽ അഞ്ച് വർഷം വരെ തടവും അൻപതിനായിരം മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയും ഈടാക്കാവുന്നതാണ്. അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ അത് ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും അൻപതിനായിരം രൂപയിൽ കുറയാത്ത പിഴ യും ശിക്ഷ വിധിക്കാവുന്നതാണ്. എന്നാൽ അക്കാര്യങ്ങളൊന്നും പരിഗണിക്കാതെ ഭൂമി വിട്ടു നൽകി ഏകപക്ഷീയമായി സബ് കലക്ടർ ഉത്തരവിടുകയായിരുന്നു. 

 

Latest News