റിയാദ്- സൗദി അറേബ്യക്ക് നേരെ ഭീകരാക്രമണം നടത്തിവരുന്ന ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ക്ക് സൗദി അറേബ്യയില്‍ നിന്ന സഹായം നല്‍കിയവരില്‍ ഇന്ത്യക്കാരും. ചിരഞ്ജീവ് കുമാര്‍, മനോജ് സബര്‍വാള്‍ എന്നീ രണ്ടു ഇന്ത്യക്കാരുടെ പേരാണ് ദേശീയ സുരക്ഷാ സേന പുറത്തുവിട്ടത്. അബ്ദു അബ്ദുല്ല ദാഇല്‍ അഹമ്മദ് (യമനി), കോണ്‍സ്റ്റാന്റിനോസ് സ്റ്റാവ്‌റൈഡ്‌സ് (ഗ്രീസ്), സഈദ് അഹമ്മദ് (യമന്‍), ജാമി അലി (സോമാലിയ), ഹാനി അബ്ദുല്‍മജീദ് (യമന്‍), അബ്ദി നാസിര്‍ (ബ്രിട്ടന്‍), താലിബ് അലി (സിറിയ), അബ്ദുല്‍ ജലീല്‍ (സിറിയ) എന്നിവരാണ് മറ്റുള്ളവര്‍. ഹൂത്തികളെ സഹായിച്ച 15 കമ്പനികളുടെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.