Sorry, you need to enable JavaScript to visit this website.

കേരള സര്‍ക്കാരിന്റെ പക്കല്‍ പണമില്ല; ലീവ് സറണ്ടര്‍ ഈ വര്‍ഷവുമില്ല

തിരുവനന്തപുരം- പണ്ടൊരു മുഖ്യമന്ത്രി ഒറ്റ പൈശയുമില്ല ഖജനാവില്‍ എന്നു പറഞ്ഞത് ഓര്‍മപ്പെടുത്തുന്നത് പോലെയായി കാര്യങ്ങള്‍. കേരള  സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം ഇത്തവണയും നീട്ടി. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. കഴിഞ്ഞ വര്‍ഷത്തേത് ഇതുവരെ കൊടുത്തിട്ടില്ല. അതിനു മുന്‍വര്‍ഷത്തേതും നീട്ടിവെച്ചു. പിന്നീട് പി.എഫിലേക്കു മാറ്റി.2022-23ലെ ആനുകൂല്യം ജൂണ്‍ 30 വരെ നീട്ടി ബുധനാഴ്ച ഉത്തരവിറങ്ങി. വരുന്ന സാമ്പത്തികവര്‍ഷം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരാന്‍ ഇടയുള്ളതിനാല്‍ ഇത് ഇനിയും നീട്ടിവെച്ചേക്കും. ഒരു വര്‍ഷത്തെ ലീവ് സറണ്ടര്‍ നല്‍കാന്‍ വേണ്ടത് 2500 കോടിരൂപയാണ്. കോവിഡ് പൊട്ടിപ്പുറപ്പെട്ട 202021 സാമ്പത്തിക വര്‍ഷം മുതലാണ് ലീവ് സറണ്ടര്‍ നല്‍കാതായത്. ബുധനാഴ്ച കേന്ദ്ര സര്‍ക്കാര്‍ മൂന്നുശതമാനം ക്ഷാമബത്തകൂടി അനുവദിച്ചു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ടുശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്.
 

Latest News