Sorry, you need to enable JavaScript to visit this website.

മാധ്യമ പ്രവര്‍ത്തകയുടെ ആത്മഹത്യ, ഭര്‍ത്താവിനെത്തേടി ബംഗളൂരു പോലീസ് കണ്ണൂരില്‍

കണ്ണൂര്‍- കാസര്‍കോട് വിദ്യാനഗര്‍ സ്വദേശിനിയായ മാധ്യമ പ്രവര്‍ത്തകയുടെ ആത്മഹത്യയില്‍ ആരോപണവിധേയനായ ഭര്‍ത്താവിനെത്തേടി ബംഗളൂരു പോലീസ് ശ്രീകണ്ഠപുരത്തെത്തി. റോയിട്ടേഴ്‌സില്‍ മാധ്യമ പ്രവര്‍ത്തക യായ എന്‍. ശ്രുതിയുടെ (36) ആത്മഹത്യയുമായി ബന്ധപെട്ട് ഭര്‍ത്താവ് അനീഷിനെയാണ് ബംഗളൂരു വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഒ വെങ്കിടേഷ്, സീനിയര്‍ സി.പി.ഒ യാസിന്‍ പാഷ, ഡ്രൈവര്‍  ദീപക് എന്നിവരെത്തിയത്.
ശ്രീകണ്ഠപുരം സി.ഐ ഇ.പി.സുരേശന്റെയും എ.എസ്.ഐ വിനോദ്കുമാറിന്റെയും സഹായത്തോടെയാണ് ബംഗളൂരു പോലീസ് സംഘം അനീഷിന്റെ വീട്ടിലെത്തിയത്. എന്നാല്‍ വീട് പൂട്ടികിടക്കുകയായിരുന്നു. അയല്‍വാ സികളോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ വീട്ടുകാര്‍ അനീഷിന്റെ ധര്‍മ്മശാലയിലുള്ള
സഹോദരിയുടെ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് ഉച്ചയോടെ പോലീസ് സംഘം ധര്‍മ്മശാലയിലെ വീട്ടിലെത്തി. വിവരങ്ങള്‍ തിരക്കി.
റോയ്‌ട്ടേഴ്‌സില്‍ സബ്എഡിറ്ററായിരുന്നു ശ്രുതി. നാലു വര്‍ഷം മുമ്പാണ് ബംഗളൂരുവില്‍ എന്‍ജിനീയറായ അനിഷ് യുവതിയെ വിവാഹം കഴിച്ചത്. വിവാഹശേഷം ബംഗളൂരു നല്ലറഹള്ളിയില്‍ മെഫയര്‍ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ഭര്‍ത്താവിനൊപ്പം താമസിച്ചത്. കഴിഞ്ഞ 20 നാണ് ശ്രുതി ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ചത്. അതിന് രണ്ടുദിവസം മുമ്പ് അനീഷ് നാട്ടിലേക്ക് മടങ്ങിയിരുന്നു. ശ്രുതി എഴുതിവച്ച ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവ് നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിക്കാറുണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു. ശ്രുതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു പല്ലുകൊണ്ട് കടിയേറ്റ പാടുമുണ്ടെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭര്‍ത്താവിനെതിരെ ബംഗളൂരു പോലീസ് ആത്മഹത്യാ േ്രപരണാക്കുറ്റത്തിന് കേസെടുത്തത്. സംഭവത്തില്‍ ശ്രുതിയുടെ ബന്ധുക്കളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

 

Latest News