കൊല്ലം- യുവതിയുടെ രണ്ടാം ഭര്‍ത്താവും ബംഗാളി കാമുകനുമായി ഏറ്റുമുട്ടിയതിനിടെ വെട്ടേറ്റത് യുവതിക്ക്. സംഭവത്തില്‍ പെരുമ്പാവൂര്‍ കോടനാട് ആലാട്ടിച്ചിറ ചക്കരഹൗസില്‍ വിപിനെ (36) പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഓയൂര്‍ കരിങ്ങന്നൂര്‍ ഷഹാന മന്‍സിലില്‍ ജഹാനക്കാണ് (36) വെട്ടേറ്റത്. ശനിയാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം.
നാലു വര്‍ഷം മുമ്പ് റോഡു പണിക്കായി ഓയൂരിലെത്തിയ വിപിന്‍ വാടകക്ക് താമസിച്ചിരുന്നത് ജഹാനയുടെ വീടിന് സമീപത്തായിരുന്നു. ഇവര്‍ക്ക് ഭര്‍ത്താവും രണ്ടു കുട്ടികളുമുണ്ടായിരുന്നു. ഈ സമയത്താണ് ജഹാനയുമായി വിപിന്‍ പരിചയപ്പെട്ടത്. ഇവര്‍ തമ്മില്‍ പ്രണയത്തിലാകുകയും ചെയ്തു. വിപിനുമായുള്ള ജഹാനയുടെ അടുപ്പമറിഞ്ഞ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു. തുടര്‍ന്ന് വിപിനും ജഹാനയും ഒരുമിച്ച് താമസം തുടങ്ങി. എന്നാല്‍ അതിനിടെ ജഹാന, ബംഗാള്‍ സ്വദേശിയായ മറ്റൊരു യുവാവുമായി പ്രണയത്തിലായി. വിപിന്‍ ജോലിക്കും നാട്ടിലും പോയിരുന്ന സമയത്ത് ബംഗാള്‍ സ്വദേശി ജഹാനയുടെ വീട്ടില്‍ വന്നുതുടങ്ങി. ഈ വിവരം സമീപവാസികള്‍ വിപിനെ അറിയിക്കുകയും ചെയ്തു. ഇതേച്ചൊല്ലി വിപിനും ഷഹാനയും തമ്മില്‍ വഴക്ക് ഉണ്ടാകുകയും വിപിന്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഏറെക്കാലമായി ഇരുവരും തമ്മില്‍ ബന്ധമില്ലാതായിരുന്നു. ഇതിനിടെ ബംഗാള്‍ സ്വദേശി ജഹാനക്കൊപ്പം താമസവും തുടങ്ങി.
ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തത് ചോദ്യം ചെയ്തുകൊണ്ടാണ് വിപിന്‍ ശനിയാഴ്ച രാത്രി ജഹാനയുടെ കരിങ്ങന്നൂരിലെ വീട്ടിലെത്തിയത്. ഈ സമയം ബംഗാള്‍ സ്വദേശി വീട്ടിലുണ്ടായിരുന്നു. യുവതിയെ വിപിന്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ബംഗാള്‍ സ്വദേശിയുമായി അടിപിടിയുണ്ടായി. ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് വിപിന്‍ ബംഗാള്‍ സ്വദേശിയെ കുത്താന്‍ ഒരുങ്ങി. തടസം പിടിക്കാനെത്തിയ ജഹാനയുടെ തലക്ക് വെട്ടേല്‍ക്കുകയായിരുന്നു. സംഭവമറിഞ് പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി ജഹാനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിപിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.