റിയാദ് - വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന 2,600 ലേറെ ബേക്കറികളിലും റൊട്ടിവില്‍പന കേന്ദ്രങ്ങളിലും ഒരാഴ്ചക്കിടെ വാണിജ്യ മന്ത്രാലയം ശക്തമായ പരിശോധനകള്‍ നടത്തി. റൊട്ടിയുടെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും ലഭ്യതയും ഉപഭോക്തൃ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താനും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന മൈദ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനും ലക്ഷ്യമിട്ടാണ് ബേക്കറികളിലും ബേക്കറി ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറികളിലും വില്‍പന കേന്ദ്രങ്ങളിലും വാണിജ്യ മന്ത്രാലയ സംഘങ്ങള്‍ പരിശോധനകള്‍ നടത്തിയത്.
വിശുദ്ധ റമദാനും ഉംറ സീസണുമായും ബന്ധപ്പെട്ട പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിശോധനകള്‍. നിത്യോപയോഗ വസ്തുക്കളുടെയും അടിസ്ഥാന വസ്തുക്കളുടെയും ലഭ്യതയും ഇത്തരം ഉല്‍പന്നങ്ങളുടെ പര്യാപ്തമായ ശേഖരം വ്യാപാര സ്ഥാപനങ്ങളില്‍ ഉണ്ടെന്നും ഉറപ്പുവരുത്താനും വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്ന ഉല്‍പന്നങ്ങളുടെ ഉപയോഗ കാലാവധി ഉറപ്പുവരുത്താനും ശ്രമിച്ചാണ് വാണിജ്യ മന്ത്രാലയം പരിശോധനകള്‍ നടത്തുന്നത്.