റിയാദ്- കോവിഡ് കാലത്തിനുശേഷം സൗദിയില്‍ മിക്ക ഭാഗങ്ങളിലും പാര്‍പ്പിട വാടക വര്‍ധിപ്പിക്കുകയാണ്. പുതിയ കരാര്‍ പ്രകാരം ഉടമകള്‍ക്ക്് വാടക വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് സൗദി പാര്‍പ്പിട മന്ത്രാലയത്തിന്റെ അനുബന്ധ സ്ഥാപനമായ ഈജാര്‍ നെറ്റ്‌വര്‍ക്ക് പ്രസ്താവനയില്‍ പറഞ്ഞു.
ഉടമയും വാടകക്കാരനും കരാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ഇജാര്‍ നെറ്റ്‌വര്‍ക്ക് മാനേജ്‌മെന്റ് വ്യക്തമാക്കി. ഏഴു ദിവസത്തിനകം വാടക രജിസ്റ്റര്‍ ചെയ്യണമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.
റിയാദ് ഈജാര്‍ പ്രോഗ്രാം നെറ്റ്‌വര്‍ക്കില്‍ ഇതുവരെ 30 ലക്ഷത്തിലേറെ പാര്‍പ്പിട, വാണിജ്യ കരാറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിരവധി വകുപ്പുകളുമായുള്ള തന്ത്രപരമായ പങ്കാളിത്തവും ഡിജിറ്റല്‍ സംയോജനവും ഇതിന് സഹായിച്ചു. വാടകക്കാര്‍ക്കും കെട്ടിട ഉടമകള്‍ക്കും അംഗീകൃത റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാര്‍ക്കും മികച്ച സേവനങ്ങള്‍ നല്‍കാനും അവരുടെ അനുഭവം മെച്ചപ്പെടുത്താനും ഇതിലൂടെ സാധിച്ചു.