തിരുവനന്തപുരം- കേരളത്തിൽ പ്രഖ്യാപിച്ചത് പണിമുടക്ക് മാത്രമാണെന്നും ഹർത്താൽ അല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കടകൾ തുറന്നാൽ അടപ്പിക്കേണ്ടതില്ലെന്നും സമരക്കാരെ പ്രകോപിപ്പിക്കുന്ന സഹചര്യം വ്യാപാരികൾ ഒഴിവാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സർക്കാർ സ്‌പോൺസർ ചെയ്യുന്ന സമരമല്ല കേരളത്തിലേത്. അതിനാൽ ശമ്പളമില്ലെങ്കിലും സമരം ചെയ്യാൻ ജീവനക്കാർ തയ്യാറാകണം. ഡയസ്‌നോൺ പ്രഖ്യാപിച്ചത് കോടതി ഉത്തരവിനെ തുടർന്നാണെന്നും കോടതി ഇടപെടൽ ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും കോടിയേരി പറഞ്ഞു.