കോഴിക്കോട്- സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ കുറഞ്ഞിരുന്നു. 200 രൂപയാണ് സ്വര്‍ണവിലയില്‍ തിങ്കളാഴ്ച ഉണ്ടായ ഇടിവ്. ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് സ്വര്‍ണവില കുതിച്ചുയരുന്ന പ്രവണതയാണ് രണ്ടാഴ്ച മുന്‍പ് വരെ കണ്ടിരുന്നത്. ഒന്‍പതിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. 40,560 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്. 20 ദിവസത്തിനിടെ 2400 രൂപയാണ് കുറഞ്ഞത്. വരും ദിവസങ്ങളിലും വിലയില്‍ കുറവുണ്ടാവും.