ജിദ്ദ - ജിദ്ദയില്‍ എണ്ണ സംഭരണ കേന്ദ്രത്തിനു നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തെ മഹത്വവല്‍ക്കരിക്കുന്ന വീഡിയോ ക്ലിപ്പിംഗുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മറ്റൊരു യെമനി യുവാവിനെ കൂടി തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.
നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് പറഞ്ഞു. സമാന കേസില്‍ മറ്റൊരു യെമനിയെ കഴിഞ്ഞ ദിവസം മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.