റിയാദ്- വൈദ്യുതി ബില്‍ കുമിഞ്ഞു കൂടാതിരിക്കാനും കണക് ഷന്‍ വിഛേദിക്കപ്പെടുന്നത് ഒഴിവാക്കാനും ബില്ലിന്റെ ഒരു ഭാഗം അടക്കാന്‍ വരിക്കാരെ അനുവദിക്കുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. ബില്‍ തുകയുടെ പകുതി അടക്കാനാണ് ഇതുവരെ അനുവാദം ഉണ്ടായിരുന്നത്.
ഇനി മുതല്‍ ബില്ലിന്റെ ഒരു ഭാഗം ബാങ്കിംഗ് സംവിധാനങ്ങള്‍ വഴി അടയ്ക്കാം. അതേസമയം, വിഛേദിക്കപ്പെട്ട വൈദ്യുതി പുനസ്ഥാപിക്കാന്‍ കുറഞ്ഞത് ബില്ലിന്റെ പകുതി നല്‍കണം.
ബില്‍ കുടുശ്ശിക ആയിരം റിയാലില്‍ താഴെയാണെങ്കില്‍ വൈദ്യുതി വിച്ഛേദിക്കരുതെന്ന് വൈദ്യുതി അതോറിറ്റി നേരത്തെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയിരുന്നു. സ്‌കൂള്‍ പരീക്ഷയുടെ കാലയളവ് , റമദാന്‍ മാസം, പ്രത്യേക ആവശ്യങ്ങളുള്ള ആരെങ്കിലും വീട്ടില്‍ ഉണ്ടെങ്കില്‍ തുടങ്ങിയ ഏഴ് സാഹചര്യങ്ങളിലും വൈദ്യുതി വിഛേദിക്കാന്‍ പാടില്ല.