Sorry, you need to enable JavaScript to visit this website.

മാക്‌സ് വെര്‍സ്റ്റാപ്പന്‍ സൗദി അറേബ്യന്‍ ഗ്രാന്റ് പ്രി ചാമ്പ്യന്‍


ജിദ്ദ- ഫോര്‍മുല വണ്‍ ജിദ്ദ റെയ്‌സില്‍ വെന്നിക്കൊടി പാറിച്ച് ലോക ചാമ്പ്യന്‍ മാക്‌സ് വെര്‍സ്റ്റാപ്പന്‍. റെഡ് ബുള്‍ താരമായ വെര്‍സ്റ്റാപ്പന് ഈ സീസണില്‍ ഇത് ആദ്യ ജയമാണ്. ഫെരാറിയുടെ ചാള്‍സ് ലെക്ലെര്‍ക്കില്‍നിന്നുള്ള കടുത്ത വെല്ലുവിളി അതിജീവിച്ചാണ് വെര്‍സ്റ്റാപ്പന്‍ ചാമ്പ്യനായത്. ഫെരാറിയുടെ കാര്‍ലോസ് സെയിന്‍സാണ് മൂന്നാമത്.

രണ്ടു മണിക്കൂറോളം കാണികളെ മുള്‍മുനയില്‍ നിര്‍ത്തി ജിദ്ദ കോര്‍ണീഷ് വീണ്ടും വേഗപ്പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. ജിദ്ദ കോര്‍ണിഷ് സര്‍ക്യൂട്ടില്‍ നടന്ന രണ്ടാമത് സൗദി ഗ്രാന്റ്പ്രി ഫോര്‍മുല വണ്‍ കാര്‍ റെയ്സ് നഗരത്തിന് ആവേശം പകര്‍ന്നു. രാത്രി എട്ടോടെയാണ് നിശാ റെയ്സ് ആരംഭിച്ചത്. മൂന്നര മാസത്തിനിടെയാണ് രണ്ടാം തവണ ഫോര്‍മുല വണ്ണിന് ജിദ്ദ നഗരം സാക്ഷിയാവുന്നത്. ആദ്യ സൗദി ഗ്രാന്റ്പ്രി കഴിഞ്ഞ ഡിസംബറിലാണ് നടന്നത്.
ശനിയാഴ്ച യോഗ്യതാ റൗണ്ട് അപകടകരമായിരുന്നു. പരിക്കേറ്റ ഹാസ് ടീമിന്റെ ഡ്രൈവര്‍ മിക് ഷുമാക്കറെ ഹെലിക്കോപ്റ്ററില്‍ ജിദ്ദയിലെ കിംഗ് ഫഹദ് ആംഡ് ഫോഴ്സസ് ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നിരുന്നു. തകര്‍ന്ന കാറില്‍ നിന്ന് ഇരുപത്തിമൂന്നുകാരനെ പുറത്തെടുക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. ഫൈനല്‍ റെയ്സില്‍ മിക്കിന് പങ്കെടുക്കാനായില്ല. 240 കി.മീ വേഗത്തില്‍ കുതിക്കുമ്പോള്‍ വളവില്‍ ഇടിക്കുകയായിരുന്നു. വിഖ്യാത ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മൈക്കിള്‍ ഷുമാക്കറുടെ മകനാണ് മിക്. മൈക്കിള്‍ ഷുമാക്കര്‍ സ്‌കീയിംഗ് അപകടത്തില്‍ പെട്ട് വര്‍ഷങ്ങളായി കിടപ്പിലാണ്. മിക്കിന് കാര്യമായ പരിക്കില്ല. അമ്മ കൊറീനയുമായി സംസാരിച്ചിരുന്നു.

 

 

 

 

 

Latest News