കോഴിക്കോട്- കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കെ-റെയിലിലെ കോമഡികള്‍ അവസാനിക്കുന്നില്ല. രണ്ടു ദിവസം മുമ്പ് കോഴിക്കോട് കലകടറേറ്റില്‍ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ പോലീസ് അറസ്റ്റ് ചെയ്ത് പോലീസ് ബസില്‍ കയറ്റിയപ്പോള്‍ വണ്ടി നീങ്ങുന്നില്ല. യൂത്ത് കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ തള്ളി ഇത് നീക്കാന്‍ നോക്കിയ ശ്രമവും പരാജയപ്പെടുകയായിരുന്നു. ഇന്ധനമില്ലാത്തതാണ് പ്രശ്‌നമെന്ന് ഉടന്‍ ഡ്രൈവര്‍ മനസില്ലാക്കി. പിരിവെടുത്ത പണം കൊണ്ടാണ് അടുത്ത പമ്പില്‍ നിന്ന് ഡീസലടിച്ചത്. പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ ിനും ചിരിയടക്കാനായില്ല. രണ്ടു ലക്ഷം കോടിയുടെ കെ-റെയിലിന് വേണ്ടിയാണല്ലോ ഇതെല്ലാം. അപ്പോഴതാ പുതിയ വിവരം - സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുന്ന കെ-റെയില്‍ ഉദ്യോഗസ്ഥര്‍ക്ക് ആറുമാസമായി ശമ്പളമില്ല. 11 ജില്ലകളില്‍ രൂപീകരിച്ച പ്രത്യേക ഭൂമിയേറ്റെടുക്കല്‍ സെല്ലുകളിലെ റവന്യു ഉദ്യോഗസ്ഥര്‍ക്കാണു ശമ്പളം ലഭിക്കാത്തത്. ആവശ്യമായ പണം ട്രഷറി വഴി, റവന്യു വകുപ്പിന്റെ അക്കൗണ്ടിലേക്കു കൈമാറിയിട്ടുണ്ടെന്നാണ് കെ-റെയിലിന്റെ വിശദീകരണം. എന്നാല്‍ എല്ലാ ജില്ലകളിലും ശമ്പളം ഉദ്യോഗസ്ഥരുടെ കയ്യിലെത്തിയില്ല.
ഭൂമിയേറ്റെടുക്കലിനു മുന്നോടിയായ ഭരണപരമായ ചെലവുകള്‍ക്കു 20.5 കോടി രൂപ സര്‍ക്കാര്‍ കെ റെയിലിന് അനുവദിച്ചിരുന്നു. നൂറിലധികം റവന്യു ഉദ്യോഗസ്ഥരാണ് പ്രത്യേക സെല്ലുകളില്‍ ജോലി ചെയ്യുന്നത്. ഇവരുടെ ശമ്പളച്ചെലവ് നല്‍കേണ്ടത് പദ്ധതി നടത്തുന്ന ഏജന്‍സിയാണ്. നൂറു കോടി രൂപ മടുക്കി കെ.-റെയിലിന്റെ മഹത്വം വിളംബരം ചെയ്യുന്ന ബില്‍ബോര്‍ഡുകള്‍ കേരളത്തിലെ പ്രധാന കവലകളിലെല്ലാം സ്ഥാപിച്ചിട്ടുണ്ട്.