Sorry, you need to enable JavaScript to visit this website.

മാപ്പു പറഞ്ഞ് വിനായകന്‍, ദേശീയ വനിതാ കമ്മീഷനില്‍ പരാതി

കൊച്ചി- മിടൂ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ നടന്‍ വിനായകനെതിരെ പരാതി. ഒ.ബി.സി മോര്‍ച്ചയാണ് ദേശീയ വനിതാ കമ്മീഷനില്‍ നടനെതിരെ പരാതിപ്പെട്ടത്. സ്ത്രീവിരുദ്ധ പരാമര്‍ശമാണ് നടന്‍ നടത്തിയതെന്ന് കാണിച്ചാണ് ഒ.ബി.സി മോര്‍ച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് തൃപ്പലപ്പൂര്‍ വിപിന്‍ പരാതി നല്‍കിയത്.

താന്‍ പത്തോളം സ്ത്രീകളുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടിട്ടുളളതായും തനിക്ക് സെക്‌സ് ചെയ്യാന്‍ തോന്നിയാല്‍ ആ സ്ത്രീയോട് ചോദിക്കുമെന്നുമാണ് നടന്‍ വിനായകന്‍ പറഞ്ഞിരുന്നത്. 'ഒരുത്തീ' ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങില്‍ വച്ചാണ് നടന്‍ ഇത്തരത്തില്‍ മാധ്യമ പ്രവര്‍ത്തകയോട് പ്രതികരിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശം അന്നുണ്ടായിരുന്നു. സംഭവത്തില്‍ മാപ്പ് പറഞ്ഞിരിക്കുകയാണ് വിനായകനിപ്പോള്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടന്‍ രംഗത്തെത്തിയത്. മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് തന്റെ ഭാഷാ പ്രയോഗത്തിന്മേല്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

Latest News