ബംഗളൂരു - എഫ്.സി ഗോവയുടെ സ്പാനിഷ് സ്‌ട്രൈക്കർ ഫെറാൻ കൊറോമിനാസ് നാലാം ഐ.എസ്.എല്ലിലെ ടോപ്‌സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. കൊറോമിനാസ് 18 ഗോളടിച്ചു. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഇരുപത്തിമൂന്നുകാരനായ ലെഫ്റ്റ് ബാക്ക് ലാൽറുവാതാര മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടു.
ചെന്നൈയന്റെ ഇനിഗൊ കാൾഡറോണാണ് ഈ സീസണിലെ ഏറ്റവും കായികക്ഷമതയുള്ള കളിക്കാരൻ. സുനിൽ ഛേത്രി മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോളി ജാംഷഡ്പൂർ എഫ്.സിയുടെ സുബ്രതപോളാണ്.