റിയാദ്- കാലാവസ്ഥാ വ്യതിയാന ഭീഷണിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ലോകാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച - ഭൂമിക്ക് വേണ്ടി ഒരു മണിക്കൂര്‍- ഭൗമമണിക്കൂര്‍ സൗദി അറേബ്യയില്‍ രാത്രി 8.30 മുതല്‍ 9.30 വരെ ആചരിക്കും. കിംഗ്ഡം ടവര്‍ അടക്കമുള്ള പ്രധാന കെട്ടിടങ്ങളെല്ലാം അത്യാവശ്യമല്ലാത്ത ലൈറ്റണച്ച് ഇരുട്ടിലാവും. സര്‍ക്കാര്‍ സ്ഥാപനങ്ങളും ചില വ്യാപാര സ്ഥാപനങ്ങളും ഭൗമദിനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കാമ്പയിന്‍ വിജയിപ്പിക്കണമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ വിഭാഗവും വിവിധ നഗരസഭകളും ആവശ്യപ്പെട്ടു.