റിയാദ്- സൗദി അറേബ്യയില്‍ ഒരു ബര്‍മക്കാരനും രണ്ട് സൗദി പൗര•ാര്‍ക്കും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മകളെ കുത്തിക്കൊന്ന ശേഷം കത്തിയുമായി മാതാവിനെ ഭീഷണിപ്പെടുത്തിയ സ്വദേശി പൗരനായ അബ്്ദുല്ല അല്‍മര്‍ഗലാനിയെയും രണ്ടു യുവതികളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത സൗദി പൗരനായ മുഹമ്മദ് ദര്‍വേശിനെയും നിരവധി കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബര്‍മക്കാരനായ സഈദ് കരീം മുഹമ്മദിനെയുമാണ് ജിദ്ദയില്‍ വധശിക്ഷക്ക് വിധേയരാക്കിയത്.