Sorry, you need to enable JavaScript to visit this website.

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ സ്ത്രീ അറസ്റ്റില്‍


തിരുവനന്തപുരം- റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ കേസില്‍ 54 കാരി അറസ്റ്റിലായി. വിവിധ സ്ഥലങ്ങളില്‍ താമസിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്ന
പത്തനംതിട്ട കുളനട സ്വദേശി കല (54) ആണ് അറസ്റ്റിലായത്. പത്ത് വര്‍ഷമാണ് വിവിധ സ്ഥലങ്ങളില്‍ താമസിച്ചാണ് കല കോടികള്‍ തട്ടിയത് എന്ന് പോലീസ് പറയുന്നു. 2017-ല്‍ ആണ് വട്ടപ്പാറ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

2012 മുതല്‍ 2017 വരെ വട്ടപ്പാറ, വെമ്പായം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് താമസിച്ചു വരവെ റെയില്‍വെയില്‍ ജോലി വാങ്ങി നല്‍കാമെന്നു വാഗ്ദാനം നല്‍കി 15 പവന്‍ സ്വര്‍ണവും 1 ലക്ഷം രൂപയും വാങ്ങി കബളിപ്പിച്ച ശേഷം 5 വര്‍ഷമായി മുങ്ങി നടന്ന കേസിലാണ് കല അറസ്റ്റിലായത്. ഈ കാലയളവില്‍ തന്നെ മറ്റു പലരില്‍ നിന്നുമായി ഒരു കോടിയോളം രൂപ തട്ടിപ്പു നടത്തിയതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

തട്ടിപ്പു നടത്തി  മുങ്ങിയ ഇവര്‍ ചാലക്കുടി കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളില്‍ ആഡംബര വീടുകള്‍ വാടകക്ക് എടുത്ത് താമസിക്കുകയും വിടുകളുടെ കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ഏറ്റെടുത്തു ചെയ്തു കൊടുക്കുകയായിരുന്നു.

പ്രായമായതും, റിട്ടയര്‍ ചെയ്തതുമായ ആള്‍ക്കാരെ പരിചയപ്പെട്ട ശേഷം ഇവരെ കൂട്ടി കൊണ്ടുവന്നു കൂടെ താമസിപ്പിച്ച് സമ്പാദ്യങ്ങള്‍ കൈവശപ്പെടുത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞു.

 

Latest News