റിയാദ് - ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റാന്‍ സ്വീകരിക്കേണ്ട നടപടികളും ഇതിന് ആവശ്യമായ രേഖകള്‍ എന്തെല്ലാമാണെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ഉപയോക്താക്കളില്‍ ഒരാളില്‍ നിന്ന് ലഭിച്ച അന്വേഷണത്തിന് മറുപടിയായാണ് ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വകാര്യ കമ്പനികളുടെ പേരിലേക്ക് മാറ്റാന്‍ സ്വീകരിക്കേണ്ട നടപടികളും ഇതിന് ആവശ്യമായ രേഖകള്‍ എന്തെല്ലാമാണെന്നും ജവാസാത്ത് വ്യക്തമാക്കിയത്.
ഗാര്‍ഹിക തൊഴിലാളിയുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്വകാര്യ സ്ഥാപനത്തിന്റെ പേരിലേക്ക് മാറ്റാന്‍ ജവാസാത്ത് ഡയറക്ടറേറ്റില്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് നേടി തൊഴിലുടമ നേരിട്ട് സമീപിക്കണം. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തൊഴിലുടമയുടെ ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡും ഗാര്‍ഹിക തൊഴിലാളിയുടെ പാസ്‌പോര്‍ട്ടും ഇഖാമയും ഹാജരാക്കണമെന്നും ജവാസാത്ത് പറഞ്ഞു.