Sorry, you need to enable JavaScript to visit this website.

സില്‍വര്‍ ലൈന്‍:  കേരളത്തില്‍ കല്ലിടല്‍ നിര്‍ത്തി

തിരൂര്‍- സില്‍വര്‍ ലൈന്‍ പദ്ധിക്കായുള്ള സംസ്ഥാനത്ത് കല്ലിടല്‍ നിര്‍ത്തി. പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് കല്ലിടലിന് കരാര്‍ ഏറ്റെടുത്ത ഏജന്‍സി. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്കും സര്‍വേ ഉപകരണങ്ങള്‍ക്കും കേട് പാടുകള്‍ വരുത്തുന്നു. വനിതകളടക്കമുള്ള ജീവനക്കാരേയും കൈയേറ്റം ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളില്‍ സര്‍വേ തുടരാന്‍ ബുദ്ധിമുട്ടാണെന്നും ഏജന്‍സി വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കിയാലേ സര്‍വേ നടത്താനാകുവെന്ന് ഏജന്‍സി അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഇക്കാര്യം കെ റയില്‍ അധികൃതരെ അറിയിച്ചു.എറണാകുളം ജില്ലയില്‍ 12 കിലോമീറ്റര്‍ മാത്രമേ സര്‍വ്വേ പൂര്‍ത്തീകരിക്കാനുള്ളൂ. വടക്കന്‍ കേരളത്തിലും ഇന്ന് സര്‍വ്വേ നടപടികളില്ല. കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുന്നത് വരെ സര്‍വ്വേ നീട്ടി വയ്ക്കാനും ആലോചനയുണ്ട്.
 

Latest News