Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് ഇറങ്ങിയ സാമൂഹിക ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലയെ തിരിച്ചയച്ചു

ദുബായ്- യുകെയില്‍ നിന്നുള്ള പ്രശസ്ത നരവംശശാസ്ത്രജ്ഞനും സാമൂഹ്യശാസ്ത്രജ്ഞനുമായ ഫിലിപ്പോ ഒസെല്ല (65)യെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയപ്പോള്‍ തിരിച്ചയച്ചു.
സസെക്‌സ് യൂണിവേഴ്‌സിറ്റിയിലെ നരവംശശാസ്ത്രത്തിന്റെയും ദക്ഷിണേഷ്യന്‍ പഠനങ്ങളുടെയും പ്രൊഫസറായ ഒസെല്ല, കേരളിയ സമൂഹത്തെ കുറിച്ച് പഠനം നടത്തുന്ന വിദഗ്ധനാണ്.  30 വര്‍ഷത്തിലേറെയായി സംസ്ഥാനത്ത് വിപുലമായ ഗവേഷണം നടത്തി സാമൂഹികവും സാംസ്‌കാരികവുമായ മാറ്റം രേഖപ്പെടുത്തുന്നുണ്ട്.
കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ്, കേരള സര്‍വകലാശാല, സസെക്‌സ് യൂണിവേഴ്‌സിറ്റി എന്നിവ ചേര്‍ന്ന് നാളെ തിരുവനന്തപുരത്ത് നടത്തുന്ന കേരളത്തിലെ തീരദേശ സമൂഹങ്ങളെക്കുറിച്ചുള്ള സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയത്.
യാതൊരു വിശദീകരണവും നല്‍കാതെയാണ് തന്നെ തിരിച്ചയച്ചതെന്ന് ദുബായ് വഴി യുകെയിലേക്ക് മടങ്ങയി ഒസെല്ല പറഞ്ഞു. എമിറേറ്റ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്ത് ഇറങ്ങിയ അദ്ദേഹത്തോട് ദല്‍ഹിയില്‍നിന്നുള്ള ഉത്തരവുണ്ടെന്ന് മാത്രമാണ് ഇമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞത്. തീരുമാനം നേരത്തെ എടുത്തതാണെന്നും തന്നെ അതെ വിമാനത്തില്‍ തന്നെ നാടുകടത്താന്‍ ജീവനക്കാരന്‍ കാത്തിരിപ്പുണ്ടിയിരുന്നുവെന്നും ഒസെല്ല പറയുന്നു.
നേരത്തെ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതാണോ  കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് കാരണമെന്ന് സംശയമുണ്ട്. ദക്ഷിണേഷ്യന്‍ വിദഗ്ധനായതിനാല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച വിസകള്‍ പാസ്‌പോര്‍ട്ടിലുണ്ട്. കേരളത്തിലെ മുസ്്‌ലിം സമൂഹത്തെ കുറിച്ചും ഇദ്ദേഹം നിരവധി പഠനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

 

Latest News