കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനു പിന്നാലെ കാവ്യ മാധവനെയും ചോദ്യം ചെയ്യുമെന്ന് സൂചന. ദിലീപിനെ ചോദ്യം ചെയ്ത ശേഷം കാവ്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സാക്ഷി മൊഴികളിലുള്ള മാഡം കാവ്യയാണോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയാണ് മാഡത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. പോലീസ് പിടിയിലാകുന്നതിന് മുന്‍പ് നടിയുടെ ദൃശ്യം മാഡത്തിന് കൈമാറിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം, മാഡത്തിനുള്ള പങ്കില്‍ കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പോലീസിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞിരുന്നില്ല. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും മാഡത്തിലേക്കും വിഐപിയിലേക്കും അന്വേഷണം എത്തിയിരുക്കുന്നത്.
വിഐപി ആലുവയിലെ ദിലീപിന്റെ സുഹൃത്തും ഹോട്ടല്‍ വ്യവസായിയുമായ ശരത് ആണെന്ന് തുടരന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണസംഘം ഇയാളെ രഹസ്യകേന്ദ്രത്തില്‍ വെച്ച് കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അന്വേഷണസംഘം പറയുന്നത്. നേരത്തെ ഇയാളെ ശബ്ദത്തിലൂടെ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച െ്രെകംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദിലീപിന് നോട്ടീസ് അയച്ചിട്ടുണ്ട്. ദിലീപിന്റെ ചോദ്യം ചെയ്യലിന് പിറകെ കാവ്യമാധവനും അന്വേഷണ സംഘം നോട്ടീസ് നല്‍കും.