മക്ക - വിശുദ്ധ റമദാനില്‍ പകല്‍ സമയത്ത് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിലൂടെ നോമ്പ് മുറിയില്ലെന്ന് ഹറംകാര്യ വകുപ്പ് മേധാവിയും ഹറം ഇമാമും ഖതീബുമായ ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് വ്യക്തമാക്കി. റമദാനില്‍ പകല്‍ നേരത്ത് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതില്‍ തെറ്റില്ല. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത് വ്രതാനുഷ്ഠാനത്തെ ബാധിക്കില്ല. ചികിത്സയുടെ ഭാഗമായാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഇത് പോഷകാഹാരമല്ല. വെള്ളത്തിന് പകരമായി രോഗികള്‍ക്ക് നല്‍കുന്ന പോഷകങ്ങള്‍ പോലെ ബൂസ്റ്റര്‍ ഡോസ് ഭക്ഷണ, പാനീയങ്ങള്‍ക്ക് പകരമായി കണക്കാക്കപ്പെടില്ലെന്നും ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.