നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ ഇന്ന് പുലര്‍ച്ചെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗവും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേര്‍ന്ന് 95 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി .ഗള്‍ഫ് മേഖലയില്‍ നിന്നും വന്ന മൂന്ന് യാത്രക്കാരില്‍ നിന്നായി 1953 ഗ്രാം സ്വര്‍ണ്ണമാണ് ഇരുവിഭാഗവും നടത്തിയ പരിശോധനയില്‍ പിടികൂടിയത് .മസ്‌ക്കത്തില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തിയ മലപ്പുറം സ്വദേശിയായ മുനീര്‍ (29) എന്ന യാത്രക്കാരനില്‍ നിന്നും 643 ഗ്രാം പിടിച്ചു .അഞ്ച് സ്വര്‍ണ്ണ ബാറുകളും ഒരു സ്വര്‍ണ്ണ കട് പീസുമാണ് ഇയാളില്‍ നിന്നും പിടിച്ചിട്ടുള്ളത് .ഹാന്‍ഡ് മിക്‌സിസിയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം അനധികൃതമായി കടത്തുവാന്‍ ശ്രമിച്ചത് .കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് മുനിര്‍ പിടിയിലായത് .മറ്റ് രണ്ട് യാത്രക്കാരില്‍ നിന്നും കൊച്ചില്‍ നിന്നും വന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടിയത് .ഒരു യാത്രക്കാരനില്‍ നിന്ന് 950 ഗ്രാം സ്വര്‍ണ്ണ മിശ്രിതവും മറ്റൊരു യാത്രക്കാരനില്‍ നിന്ന് 360 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമാലയുമാണ് പിടിച്ചത് .കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയ യാത്രക്കാരെ സംബന്ധിച്ച വിശദാംശങ്ങള്‍ വെളുപ്പെടുത്തിട്ടില്ല .ഇവരുടെ പിന്നിലുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് സംഘത്തെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്