Sorry, you need to enable JavaScript to visit this website.

നോട്ടെക്ക് പുരസ്‌കാരം; അപേക്ഷ ക്ഷണിക്കുന്നു

ദമാം- പ്രവാസികളിലെ ശാസ്ത്ര- വൈജ്ഞാനിക-സാങ്കേതിക പ്രതിഭകളെ കണ്ടെത്തി അംഗീകാരം നൽകുന്നതിനായി നോളജ് ആന്റ് ടെക്നോളജി എക്‌സ്‌പോയുടെ ഭാഗമായി 'നോട്ടെക്ക്-'22 പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വിവര സാങ്കേതിക- വൈജ്ഞാനിക- ശാസ്ത്ര- ഗവേഷണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യക്കാരായ പ്രവാസികൾക്കാണ് പുരസ്‌കാരം. ഈ രംഗത്ത് നൽകിയ സംഭാവനകൾ വെളിപ്പെടുത്തി 2022 മാർച്ച് 28 നു മുമ്പായി [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് സ്വയം അപേക്ഷ സമർപ്പിക്കുകയോ മറ്റുള്ളവർക്ക് ശുപാർശ നൽകുകയോ ചെയ്യാം. ലഭിക്കുന്ന എൻട്രികളിൽ നിന്ന് പ്രഗത്ഭ ജൂറികൾ പുരസ്‌കാര ജേതാവിനെ കണ്ടെത്തും. അപേക്ഷകർ ഈസ്റ്റ് നാഷനൽ പരിധിയായ ഹായിൽ, അൽഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരിക്കണം. ഏപ്രിൽ ഒന്നിന് ജുബൈലിൽ നടക്കുന്ന സൗദി ഈസ്റ്റ് നാഷനൽ നോട്ടെക്കിൽ പുരസ്‌കാരം സമ്മാനിക്കും.രിസാല സ്റ്റഡി സർക്കിളിന് (ആർ.എസ്.സി) കീഴിലുള്ള കലാലയം സാംസ്‌കാരിക വേദി നടത്തിവരുന്ന സാഹിത്യോത്സവിൽ നിന്ന് സാങ്കേതിക-വൈജ്ഞാനിക ഇനങ്ങളെ വേർപെടുത്തി ഈ മേഖലയിൽ കൂടുതൽ ശ്രദ്ധയൂന്നുന്നതിനാണ് നോട്ടെക്ക് ആവിഷ്‌കരിച്ചതെന്ന് സംഘാടകർ വാർത്താസമ്മേളത്തിൽ പറഞ്ഞു. 
ആർ.എസ്.സിയുടെ സാങ്കേതിക വിഭാഗമായ വിസ്ഡം സമിതിയുടെ നേതൃത്വത്തിൽ ദ്വൈവത്സര പദ്ധതിയായായാണ് നോട്ടെക്ക് നടക്കുന്നത്. 
ദേശീയ നോട്ടെക്കിൽ 22 ഇനങ്ങളിലെ ടെക്‌നിക്കൽ ഇനങ്ങളിലായി 200 പ്രതിഭകൾ മാറ്റുരക്കുന്ന മത്സരങ്ങൾക്ക് പുറമെ എക്‌സിബിഷനുകൾ, ശാസ്ത്രമേള, പവലിയനുകൾ, ഇൻഫർമേറ്റീവ് അവതരണങ്ങൾ, അവയർനസ് ടോക്കുകൾ, ജോബ്ഫെയർ എന്നിവയും നാഷണൽ നോട്ടേക്കിന്റെ ഭാഗമായി അരങ്ങേറും. പ്രോജക്ടുകൾ, കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ 0508112006, 0554364389. 
ആർ.എസ്.സി നാഷനൽ കൺവീനർമാരായ അബ്ദുൽ റഊഫ് പാലേരി, ഫൈസൽ വേങ്ങാട്, നൂറുദ്ദീൻ കുറ്റിയാടി, പ്രവർത്തക സമിതി അംഗം സ്വാദിഖ് സഖാഫി ജഫനി, നോട്ടെക്ക് ഡ്രൈവ് അംഗം മുസ്തഫ മുക്കൂട് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

Latest News