മസ്‌കത്ത്- വമ്പന്‍ വിലക്കിഴിവ് പ്രഖ്യാപിച്ച നിമിഷത്തെ ശപിക്കുകയാണ് ഒമാനിലെ പ്രശസ്തമായ ഒരു ഇലക്ട്രോണിക് ഷോപ്പിന്റെ ഉടമകള്‍. ഓഫര്‍ വാര്‍ത്ത അറിഞ്ഞ് ഇരച്ചെത്തിയ ജനക്കൂട്ടത്തിന്റെ തള്ളിക്കയറ്റത്തില്‍ ഷോപ്പിന്റെ ഗ്ലാസ് ഡോര്‍
വരെ തകര്‍ന്നുതരിപ്പണമായി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി. ജീവനക്കാര്‍ ആവത് ശ്രമിച്ചിട്ടും ഇവരെയെല്ലാം തള്ളിമാറ്റിയാണ് ഉപയോക്താക്കള്‍ ഷോപ്പിലേക്ക് ഇരച്ചുകയറിയത്. ഗ്ലാസ് ചില്ലുകള്‍ പൊട്ടിച്ചിതറുന്നതും നിരവധി പേര്‍ തിക്കിലും തിരക്കിലും പെട്ട് വീണുകിടക്കുന്നതും വീഡിയോ ക്ലിപ്പിംഗില്‍ ദൃശ്യമാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
.