മങ്കട- എലച്ചോലയില്‍ അസം യുവതിയുടെ കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. അസം സ്വദേശിനിയായ ഭാര്യയെ വാടകമുറിയില്‍ കൊലപ്പെടുത്തി കുട്ടികളുമായി മുങ്ങിയ സംഭവത്തില്‍ ഭര്‍ത്താവായ അസം ബൊങ്കൈഗാവോണ്‍ ജില്ലയില്‍ മണിക്പൂര്‍ ലൂംഝാര്‍ സ്വദേശിയുമായ ചാഫിയാര്‍ റഹ്‌മാന്‍ (33) നെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ.പി.എസ് , പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മങ്കട സി.ഐ യു.കെ.ഷാജഹാനും സംഘവും അരുണാചല്‍പ്രദേശിലെ ചൈനാ അതിര്‍ത്തി പ്രദേശമായ റൂയിംഗിലെ ഒളിത്താവളത്തില്‍ നിന്നു പിടികൂടിയത്. കൂടെയുണ്ടായിരുന്ന മക്കളെ കുടുംബ വീടുകളില്‍ ഏല്‍പ്പിച്ചാണ് പ്രതി മുങ്ങി നടന്നിരുന്നത്, മാര്‍ച്ച് 9 ന് വൈകിട്ടാണ് അസം സ്വദേശിനിയായ ഹുസ്‌നറ ബീഗത്തിനെ മങ്കട ഏലച്ചോലയില്‍ താമസസ്ഥലമായ വാടകകെട്ടിടത്തിലെ മുറിയില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്. മുറിയില്‍നിന്നു ദുര്‍ഗന്ധം അനുഭവപ്പെട്ട സമീപ വാസികള്‍ മങ്കട പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം മതാചാരപ്രകാരം ഏലച്ചോല മഹല്ല് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തിരുന്നു. പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തതില്‍ ചാഫിയാര്‍ റഹ്‌മാന്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. ചാഫിയാര്‍ റഹ്‌മാന്‍ ഭാര്യയെ സംശയിച്ചിരുന്നതായും അടുത്തിടെ ഭാര്യയുടെ ഫോണ്‍വിളികളും മറ്റും കൂടുതല്‍ സംശയത്തിനിടയാക്കിയതായും ഇതിനെ ചൊല്ലി രാത്രിയില്‍ ഭാര്യയുമായി വഴക്കിടുകയും കുട്ടികള്‍ ഉറക്കമായതിന് ശേഷം രാത്രി 11 മണിയോടെ ഭാര്യയെ ശ്വാസംമുട്ടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തുകയും ചെയ്തു. ശേഷം മൃതശരീരം പുതപ്പ് കൊണ്ട് മൂടിയിട്ട് അതിരാവിലെ മുറി പൂട്ടി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി കുട്ടികളുമായി ഏലച്ചോലയില്‍നിന്നു നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. കുട്ടികളോട് അമ്മ ഉറങ്ങുകയാണെന്നും പിറകേ വരുമെന്നും പറഞ്ഞു. തന്റെ അഡ്രസ് പിന്തുടര്‍ന്ന് കേരളാ പോലീസ് നാട്ടിലെത്താനുള്ള സാധ്യത മുന്‍കൂട്ടികണ്ട പ്രതി അസമിലെ തന്റെ നാട്ടില്‍ നില്‍ക്കാതെ അരുണാചല്‍ പ്രദേശിലെ റൂയിംഗ് ഭാഗത്തെ ഉള്‍പ്രദേശത്ത് ലാമിയഎന്ന പേരില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. പ്രതിയെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.