Sorry, you need to enable JavaScript to visit this website.

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കണമെന്ന് കോടതി

കൊല്ലം-പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തക്കേസില്‍ കുറ്റപത്രത്തിന്റെ മുഴുവന്‍ പേജുകളുടെയും പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കണമെന്ന്
പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവായി.
10,855 പേജ് വരുന്ന കുറ്റപത്രത്തിന്റെ 4022 പേജു വീതം നല്‍കാമെന്നും പരമാവധി പേജുകള്‍ നല്‍കണമെന്ന 2021 ഡിസംബര്‍ 21ലെ കോടതി ഉത്തരവിനു വ്യക്തത വേണമെന്നും ആവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി തള്ളിയാണ് മുഴുവന്‍ പേജും
നല്‍കാന്‍ ഉത്തരവായത്. കുറ്റപത്രത്തിന്റെ പകര്‍പ്പ് പെന്‍ഡ്രൈവിലും സംക്ഷിപ്ത രൂപം കടലാസ് പകര്‍പ്പായും നല്‍കാമെന്നായിരുന്നു
പ്രോസിക്യൂഷന്‍ നിലപാട്. എല്ലാ പേജിന്റെയും ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് വേണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.
4022 പേജ് വീതം 52 പ്രതികള്‍ക്കും നല്‍കാമെന്നും 6833 പേജ് പെന്‍ഡ്രൈവില്‍ നല്‍കാമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. ഇതു സംബന്ധിച്ച പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എല്ലാ പ്രതികള്‍ക്കും എല്ലാ രേഖയുടെയും ഫോട്ടോസ്റ്റാറ്റ് പകര്‍പ്പ് നല്‍കണമെന്നു പ്രതികള്‍ക്കുവേണ്ടി ഹാജരായ അഡ്വ.അഡ്വ. പരമേശ്വരന്‍ പിള്ള, ലത മോഹന്‍ദാസ്, ജയദീപ്, അനി പ്രസാദ്, അടയമണ്‍ അജയകുമാര്‍, അബൂബക്കര്‍ കുട്ടി എന്നിവരും
ആവശ്യപ്പെട്ടു. 26ാം പ്രതി ഹാജരാകുന്നതിനായി കേസ് 25ലേക്കു മാറ്റി. കുറ്റപത്രത്തിന്റെ മുഴുവന്‍ പേജിന്റെയും പകര്‍പ്പു നല്‍കണമെന്ന വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു.

 

 

Latest News