Sorry, you need to enable JavaScript to visit this website.

മയക്കുമരുന്നുമായി വന്ന കൊലക്കേസ് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു

കൊല്ലം -കരുനാഗപ്പള്ളിയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി വന്ന കൊലക്കേസ് പ്രതിയെ പിടികൂടുന്നതിനിടയില്‍ പ്രതി എക്‌സൈസിനെ ആക്രമിച്ച ശേഷം കടന്നുകളഞ്ഞു. ആദിനാട് തെക്ക്, വെള്ളിത്തേരില്‍ വീട്ടില്‍ ജിത്തു എന്ന് വിളിക്കുന്ന ഷഹീന്‍ഷാ (29) യാണ് രക്ഷപെട്ടത്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി റെയ്ഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍ വിജിലാലിന്റെ നേതൃത്വത്തില്‍ വവ്വാക്കാവ്, വള്ളിക്കാവ് റോഡില്‍ കോളഭാഗത്ത് മുക്കില്‍ പ്രവര്‍ത്തിക്കുന്ന കെ.ടി.ഡി.സി ബിയര്‍ പാര്‍ലര്‍ കോമ്പൗണ്ടിന് ഉള്ളില്‍വെച്ചായിരുന്നു സംഭവം. ഷഹിന്‍ഷാ കുലശേഖരപുരം നീലികുളം ഭാഗത്ത് 2019 ല്‍ നടന്ന കൊലക്കേസില്‍ രണ്ടാം പ്രതിയാണ്. എം.ഡി.എം.എയുടെ മൊത്തവിതരണ കച്ചവടക്കാരനായ പ്രതി കോള ഭാഗത്ത് കേന്ദ്രീകരിച്ചാണ് വ്യാപാരം നടത്തിവന്നിരുന്നതെന്നും എക്‌സൈസ് അറിയിച്ചു. പ്രതിയെ പിടികൂടുന്നതിനിടയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജിലാലിനും
സിവില്‍ എക്‌സൈസ് ഓഫീസര്‍ ഹരിപ്രസാദിനും പരിക്കേറ്റു. പ്രതി സഞ്ചരിച്ച വാഹനത്തില്‍ നിന്നും 490 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇത് കടത്തിക്കൊണ്ടുവന്ന സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 

Latest News