ബുറൈദ- ബാലനെ തട്ടിക്കൊണ്ടുപോവുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ തുർക്കി ബിൻ മുഹമ്മദ് ബിൻ മുഫറജ് അൽമുദൈബിരിക്ക് അൽഖസീം പ്രവിശ്യയിൽ പെട്ട അൽറസിലാണ് ഇന്നലെ വധശിക്ഷ നടപ്പാക്കിയത്.