Sorry, you need to enable JavaScript to visit this website.

സി.ഐ.ടി.യു പൂട്ടിച്ച കടയ്ക്ക് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി- കണ്ണൂര്‍ പഴയങ്ങാടിയില്‍ സി.ഐ.ടി.യു സമരത്തെത്തുടര്‍ന്ന് അടച്ചു പൂട്ടിയ കടയ്ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. സമരം നടക്കുന്നതിനാല്‍ കടയുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നതായി ചൂണ്ടിക്കാട്ടി മാടായിയിലെ പോര്‍ക്കലി സ്റ്റീല്‍സ് ഉടമ നല്‍കിയ പരാതിയിലാണ് താല്‍ക്കാലിക ഉത്തരവ്. തൊഴില്‍ നിഷേധിച്ചെന്നാരോപിച്ചാണ് സ്റ്റീല്‍ കമ്പനിക്കു മുന്നില്‍ സി.ഐ.ടി.യു പ്രതിഷേധം ആരംഭിച്ചിരുന്നത്.
കട പ്രവര്‍ത്തനം ആരംഭിച്ച് 52 ദിവസം പിന്നിട്ടപ്പോഴാണ്  സി.ഐ.ടി.യു സമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയത്. ഇതോടെ സമരവും അവസാനിപ്പിച്ചു. പിന്നീട് കട തുറന്നപ്പോള്‍ സമരം പുനരാരംഭിച്ചു. വരുദിവസങ്ങളില്‍ കടയിലെ തൊഴിലാളികളെ ഉപയോഗിച്ച് കൂടുതല്‍ സാധനങ്ങള്‍ ഇറക്കാനാണ് തീരുമാനമെന്ന് ഉടമ കെ.വി മോഹന്‍ലാല്‍ അറിയിച്ചു. എന്നാല്‍  തൊഴില്‍ നിഷേധത്തിനെതിരായ സമരം തുടരുമെന്നുമാണ് സി.ഐ.ടി.യു വ്യക്തമാക്കിയത്.

 

Latest News