ദുബായ് - ജമ്മു കശ്മീരില്‍ നിക്ഷേപമിറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് യു.എ.ഇ സംരംഭകരെത്തി. ടൂറിസം, ഹോട്ടല്‍, ഭക്ഷ്യോല്‍പന്ന മേഖലകളിലാണ് പുതിയ സംരംഭങ്ങള്‍ക്ക് സാധ്യത കുറിക്കുന്നത്. നാല്‍പതംഗ സംഘമാണ് ശ്രീനഗറിലെത്തിയത്.
യു.എ.ഇയിലെ ഇന്ത്യന്‍ വ്യവസായികളും യു.എ.ഇ വ്യവസായികളും അടങ്ങിയ സംഘത്തില്‍ അബുദാബി ഭരണാധികാരിയുടെ ഓഫീസ് പ്രതിനിധിയും ഉണ്ട്. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയടക്കമുള്ള ഉന്നതരുമായി കൂടിക്കാഴ്ച നടത്തി.