Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നേരിട്ട പുതിയ ഏടാകൂടത്തെ കുറിച്ച് അധ്യാപികയുടെ കുറിപ്പ്

കണ്ണൂര്‍- ഗള്‍ഫിലേക്ക് മടങ്ങാന്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ക്യൂആര്‍ കോഡ് വലച്ചതിനെ കുറിച്ച് എഴുതിയിരിക്കയാണ് അധ്യാപികയും എഴുത്തുകാരിയുമായ സമീര്‍ നസീര്‍.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഇന്നലെ കണ്ണൂര്‍  എയര്‍പോര്‍ട്ടില്‍  യാത്രക്കാരെ വലച്ച  QR code ആണിത്.  ഇതെപ്പോഴാണ്  തുടങ്ങിയത്  എന്നറിയില്ല. 13 വര്‍ഷത്തെ  യാത്രക്കിടയില്‍  ആദ്യമായി ഇന്നലെയാണ് ഇങ്ങിനെയൊന്ന് കണ്ടത്. Boarding pass കയ്യില്‍ തന്നിട്ട് പറഞ്ഞു  അങ്ങേയറ്റത്തു   ഒരു QR code കാണും അത് മൊബൈലില്‍ സ്‌കാന്‍ ചെയ്തിട്ട് ഡീറ്റെയില്‍സ്  ഫില്‍ ചെയ്യണമെന്ന്.  

https://www.malayalamnewsdaily.com/sites/default/files/2022/03/22/sameeranaseer.jpg
Scan  ചെയ്തു  നോക്കുമ്പോ scan ആവുന്നില്ല   qr scanner download ചെയ്യാന്‍ നോക്കുമ്പോ play store പണി  മുടക്കിയിരിക്കുന്നു.  പഴയ  ഒരു ഫോണ്‍ കൂടി കൈയില്‍ ഉണ്ടായിരുന്നു അതില്‍  play store open ചെയ്തു  scanner  install ചെയ്തു  scan ചെയ്തു... പിന്നെ നീണ്ട  ഒരു form  ഫില്‍ ചെയ്യാന്‍ കിട്ടി... ജനിച്ചത്   മരിച്ചത്   vaccine എടുത്തത്  എല്ലാറ്റിന്റെയും date   visa  passport നമ്പറുകള്‍  issue date  expairy date.. എന്ന് വേണ്ട സകലതും  ഫില്‍ ചെയ്യണം   പൊതുവെ  form fill ചെയ്യാന്‍ മടിയുള്ള കൂട്ടത്തിലായ  ഞാന്‍  നിവൃത്തിയില്ലാതെ ഓരോന്ന് ചെയ്തു  തീര്‍ത്തപ്പോഴാണ്  അടുത്ത പേജ്  മേല്‍ പറഞ്ഞ സംഗതികള്‍  എല്ലാം proof copy photo upload ചെയ്യണം.  പഴയ  മൊബൈലില്‍ charge  അധിക  സമയം  കിട്ടില്ല 2 % ബാക്കിയുള്ളൂ. ഞാന്‍  കൗണ്ടറില്‍  ഇടയ്ക്കിടെ ചോദിക്കുന്നുണ്ട് ഇത് നിര്‍ബന്ധമാണോ  ആരും  പറഞ്ഞു  കേട്ടത് പോലുമില്ലല്ലോ എന്നൊക്കെ.. നിര്‍ബന്ധമാണെന്ന് അവര്‍ പറഞ്ഞു.

ചുരുക്കി പറഞ്ഞാല്‍  ഒടുവില്‍ ഞാന്‍  കൗണ്ടറില്‍  ഒരാളോട് പറഞ്ഞു  photos uploading സാധ്യമല്ല   ഫോണ്‍  ഇങ്ങനെയൊക്കെയാണ് എന്ന്.  അയാള്‍ പറഞ്ഞു  മാഡം  tension ഇല്ലാതെ  പൊയ്‌ക്കോള്ളു അവിടെ ഇറങ്ങും മുമ്പ് ചെയ്തു  തീര്‍ത്താല്‍  മതിയെന്ന്.  പിന്നെ ഞാനൊന്നും ചെയ്തിട്ടില്ല എവിടെയും ആരും ഒന്നും ചോദിച്ചിട്ടുമില്ല.   കാട്ടിക്കൂട്ടലിന്റെ ഓരോ രീതികളെ..  എന്നെ കൊണ്ടു വിടാന്‍ വന്നവരാണ്  ഏറെ വലഞ്ഞിട്ടുണ്ടാവുക   boarding pass കിട്ടി ഇനി നിങ്ങള്‍ പോയിക്കോ എന്നൊരു പതിവ്  call ഞാനവര്‍ക്ക്  കൊടുത്തില്ല. Qr  code ഒരു വിധം  ചെയ്തു  വരുമ്പോഴാവും  അവരുടെ  call. നാട്ടിലെ നമ്പര്‍  ലക്ഷ്യമാക്കിയാണ് പഴയ  ഫോണ്‍  കയ്യില്‍ വെച്ചത് അതോണ്ട് തന്നെ  അതിലാണ്  call വരുന്നത്  . call cut ചെയ്തു  അവരെയും  അങ്കലാപ്പിലാക്കി ഒടുവില്‍  ഫോണ്‍  ഓഫ് ആവുകയും  ചെയ്തു.

Form fill ചെയ്യാന്‍ നെട്ടോട്ടമോടിയ കുറെ സഹയാത്രികര്‍  ഉണ്ടായിരുന്നു. ആലോചിക്കുമ്പോള്‍ ചിരിയാണ്  വരുന്നത്.   സിമ്പിള്‍  ആകേണ്ടുന്ന യാത്രയെ  stress full ആക്കുന്ന ഓരോ ഏടാകൂടങ്ങള്‍.

VIDEO പശുക്കടത്ത് ആരോപിച്ച്
മുസ്ലിം യുവാവിനെ
ക്രൂരമായി മര്‍ദിച്ചു

Latest News