ഹായിൽ- കഴിഞ്ഞ ആറുവർഷമായി സൗദി അറേബ്യയിലെ ഹായിലിൽ തൊഴിൽ രേഖകളിലെ പ്രശ്നങ്ങൾമൂലം ബുദ്ധിമുട്ടിലായി നാട്ടിൽ പോകാൻ കഴിയാതെ കഴിയുന്ന കൊല്ലം കടയ്ക്കൽ സ്വദേശി യൂസഫിന് ഇന്ത്യൻ സോഷ്യൽ ഫോറം ഹായിൽ പ്രവർത്തകരുടെ ഇടപെടൽ നാട്ടിൽ പോകുന്നതിനുള്ള വഴി ഒരുങ്ങി.
നാട്ടിലേക്ക് തിരിക്കുന്നതിന് വേണ്ട യാത്രാ രേഖകൾ ഇന്ത്യൻ എംബസിയിൽ നിന്നും, ജവാസാത്തിൽനിന്നും തയാറാക്കി. രേഖകൾ ഹായിൽ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് അർഷാദ് കല്ലറ കൈമാറി.
തന്നെ നാട്ടിലേക്ക് തിരിച്ചു പോകുന്നതിന് സഹായിച്ച ഇന്ത്യൻ സോഷ്യൽ ഫോറത്തിന് യൂസഫ് നന്ദി രേഖപ്പെടുത്തി.