റിയാദ് - രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സ്‌പെയര്‍ പാര്‍ട്‌സ് വില്‍പന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍ ഏതാനും ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് നിയമ ലംഘകരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ എല്ലാ പ്രവിശ്യകളിലും മുഴുവന്‍ മേഖലാ സ്ഥാപനങ്ങളിലും ശക്തമായ പരിശോധനകള്‍ തുടരുകയാണ്.
ഇരുപതു സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണ് ബിനാമിയാണെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയം പരിശോധനകള്‍ നടത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡാറ്റ അനലിസിസും പ്രയോജനപ്പെടുത്തിയുള്ള അന്വേഷണങ്ങളിലൂടെ ബിനാമി ബിസിനസ് സ്ഥാപനങ്ങളാണെന്ന് സംശയിക്കുന്ന സ്ഥാപനങ്ങള്‍ മുന്‍കൂട്ടി നിര്‍ണയിച്ചാണ് പരിശോധനകള്‍ നടത്തുന്നതെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു. ബിനാമി സംശയിച്ച് വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്‌പെയര്‍ പാര്‍ട്‌സ് കടകളില്‍ പരിശോധനകള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ വാണിജ്യ മന്ത്രാലയം പുറത്തുവിട്ടു.
جولاتنا الرقابية المكثفة مستمرة في مختلف مناطق المملكة لمكافحة جرائم التستر التجاري..
— وزارة التجارة (@MCgovSA) March 20, 2022
حيث وقفنا على منشآت تجارية مشتبه بتسترها في قطاع قطع الغيار،
وأحلنا المخالفين للجهات المختصة لاستكمال الإجراءات النظامية بحقهم.#التستر_جريمة pic.twitter.com/sSWrC0MO5X