Sorry, you need to enable JavaScript to visit this website.

സാഹിത്യകാരന്‍ എം.സുകുമാരന്‍ അന്തരിച്ചു 

തിരുവനന്തപുരം- പ്രശസ്ത സാഹിത്യകാരന്‍ 
എം.സുകുമാരന്‍ അന്തരിച്ചു. ശ്രീചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം. 2006-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ഇദ്ദേഹത്തിന്റെ കഥകള്‍ ചലച്ചിത്രമായിട്ടുണ്ട്. 1943 ല്‍ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണ് ജനനം.
1976 ല്‍ മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ പഠനം അവസാനിച്ചു. കുറച്ചുകാലം ഒരു ഷുഗര്‍ ഫാക്ടറിയിലും ആറുമാസം ഒരു സ്വകാര്യ വിദ്യാലയത്തില്‍ െ്രെപമറി വിഭാഗം അധ്യാപകനായും ജോലി ചെയ്തു. 1963 ല്‍ തിരുവനന്തപുരത്ത് അക്കൗന്റ് ജനറല്‍ ഓഫീസില്‍ ക്ലര്‍ക്കായി. 1974ല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍വീസില്‍നിന്ന് ഡിസ്മിസ് ചെയ്യപ്പട്ടു. സംഘഗാനം, ഉണര്‍ത്തുപാട്ട് എന്നീ കഥകള്‍ ചലച്ചിത്രമായിട്ടുണ്ട്. കഥാകാരി രജനി മന്നാടിയാര്‍ മകളാണ്. പിതൃതര്‍പ്പണം 1992 ലെ മികച്ച ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം നേടി.  മികച്ച കഥയ്ക്കുള്ള കേരള സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡ് 1981 ല്‍ ശേഷക്രിയയ്ക്കും 95ല്‍ കഴകത്തിനും ലഭിച്ചു. ചുവന്ന ചിഹ്നങ്ങള്‍ എന്ന ചെറുകഥാസമാഹാരത്തിനായിരുന്നു കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. 
 

Latest News