മണ്ണിടിച്ചില്‍ ദുരന്തം: മൃതദേഹങ്ങള്‍  ബംഗാളിലേക്ക് കൊണ്ടുപോയി

കൊച്ചി- കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ മരിച്ച നാല് പശ്ചിമ ബംഗാള്‍ സ്വദേശികളുടെ മൃതദേഹം രാവിലെ ജ•നാട്ടിലേക്ക് കൊണ്ടുപോയി. നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡിഗോയുടെ വിവിധ വിമാനങ്ങളിലാണ് മരിച്ച നാല് അതിഥി തൊഴിലാളികളെ ജ•നാട്ടിലേക്ക് കൊണ്ടുപോയത്. പുലര്‍ച്ചെ 5.10 നാണ് ഫൈജുലിന്റെ മൃതദേഹം കൊണ്ടുപോയത്. രാവിലെ 7.50 ന് കുദൂസ്, നോര്‍ ജൂസ് അലി എന്നിവരുടെയും 9.30 ന് നൂര്‍ അമീന്റെയും മൃതദേഹങ്ങളും കൊണ്ടുപോയി. സഹപ്രവര്‍ത്തര്‍ മൃതദേഹങ്ങളെ അനുഗമിച്ചു.  
മണ്ണിടിഞ്ഞ് അപകടമുണ്ടായതുമായി ബന്ധപ്പെട്ട് അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്നാണ് അഗ്‌നിരക്ഷാ സേന ഇന്റേണല്‍ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.
7 മീറ്റര്‍ ആഴവും രണ്ടേകാല്‍ മീറ്റര്‍ വീതിയുമുള്ള കുഴിയില്‍ 9 തൊഴിലാളികള്‍ ജോലിക്കുണ്ടായിരുന്നു. ഇത്തരം മണ്ണെടുപ്പ്  നടത്തുമ്പോള്‍ വിദഗ്ധന്റെ മേല്‍നോട്ടം വേണം. മാത്രമല്ല സുരക്ഷാവേലി ഒരുക്കണം. ഇതൊന്നും പാലിക്കാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടന്നത് എന്നാണ് അഗ്‌നി രക്ഷാ സേന നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.

Latest News