കാസര്‍കോട് - ഐ.എസ്.എല്‍ കാണാന്‍ ഗോവയ്ക്കു ബൈക്കില്‍ പോയ മലപ്പുറം സ്വദേശികള്‍ മിനിലോറിയിടിച്ച് മരിച്ചു. ഉദുമ പള്ളത്ത് ബൈക്കില്‍ മിനിലോറിയിടിച്ചാണ് രണ്ട് യുവാക്കള്‍ മരിച്ചത്. മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍.