Sorry, you need to enable JavaScript to visit this website.

മലയാളി പ്രിന്‍സിപ്പല്‍മാര്‍ക്ക് യു.എ.ഇയുടെ ലീഡര്‍ഷിപ്പ് ലൈസന്‍സ്

അബുദാബി- വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നിയമം അനുസരിച്ച് യു.എ.ഇയില്‍ അധ്യാപകര്‍, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, മാനേജര്‍ എന്നീ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ ടീച്ചേഴ്‌സ്/ലീഡര്‍ഷിപ് ലൈസന്‍സ് നേടിയിരിക്കണം. യു.എ.ഇയില്‍ ഇതിനകം ആറ് മലയാളി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കാണ് ലീഡര്‍ഷിപ്പ് ലൈസന്‍സ് ലഭിച്ചത്.

അബുദാബി ബനിയാസ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കായംകുളം സ്വദേശി ഡോ. ബിനോ  കുര്യന്‍, അല്‍ഐന്‍ ദാറുല്‍ഹുദ ഇസ്ലാമിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മലപ്പുറം വേങ്ങര സ്വദേശി മുനീര്‍ ചാലില്‍, അല്‍ഐന്‍ ഗ്രേസ് വാലി ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തിരൂര്‍ സ്വദേശി ഡോ. മുഹമ്മദ് ഇബ്രാഹിം, ദുബായ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിലമ്പൂര്‍ സ്വദേശി മുഹമ്മദലി, ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മണ്ണാര്‍ക്കാട് സ്വദേശി ഷാജഹാന്‍, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ (ബോയ്‌സ്) പ്രിന്‍സിപ്പല്‍ നിലമ്പൂര്‍ സ്വദേശി മുഹമ്മദ് അമീന്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ ലൈസന്‍സ് ലഭിച്ച മലയാളികള്‍.

 

 

Latest News