അബുദാബി- വിദൂര വിദ്യാഭ്യാസത്തിലെ യോഗ്യത നേടിയ അധ്യാപകര്‍ യു.എ.ഇയില്‍ പ്രതിസന്ധിയിലാകും. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് ടീച്ചേഴ്‌സ് ലൈസന്‍സ് നല്‍കില്ലെന്നതാണ് പ്രതിബന്ധമാകുന്നത്. മലയാളികളടക്കമുള്ള അധ്യാപകരെ ഇത് ദോഷകരമായി ബാധിക്കും.
വിദൂര വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാത്തതാണ് തടസ്സം. യു.എ.ഇയിലെ അധ്യാപക ലൈസന്‍സ് പരീക്ഷക്ക് ഹാജരായി പാസ്സായാലും തുല്യതാ സര്‍ട്ടിഫിക്കറ്റുകൂടി സമര്‍പ്പിച്ചാലേ നടപടി പൂര്‍ത്തിയാക്കി ടീച്ചേഴ്‌സ് ലൈസന്‍സ് കിട്ടൂ. വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി അധ്യാപകരായി തുടരുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ജോലി നഷ്ടമാകും. പുതുതായി എത്തുന്ന അധ്യാപകര്‍ക്കും രണ്ടു വര്‍ഷത്തിനകം ലൈസന്‍സ് എടുക്കാതെ തുടരാനാകില്ല. റെഗുലര്‍ കോഴ്‌സില്‍ പഠിച്ച സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കു മാത്രമേ ഇനി അധ്യാപകരായി ജോലി ചെയ്യാനാകൂ.